Kerala
നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു; യുവതി ഗുരുതരാവസ്ഥയില്‍
ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല
തിരുവനന്തപുരം | നേമത്ത് യുവതിയെ വീട്ടില്‍ കയറി യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്. അതേ സമയം ദീപക് അപകട നില തരണം ചെയ്‌തെന്നാണ് പ്രാഥമിക വിവരം.
ഇരുവരും നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല.ഇതില്‍ പ്രകോപിതനായി വീട്ടില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
---- facebook comment plugin here -----