dismissal
സുനുവിന് പിന്നാലെ ജയസനിലിനെയും പോലീസിൽ നിന്ന് പിരിച്ചുവിടുന്നു
പോക്‌സോ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു ജയസനിൽ.

തിരുവനന്തപുരം | പീഡന കേസിൽ അടക്കം പ്രതിയായ വർക്കല അയിരൂര്‍ മുന്‍ എസ് എച്ച് ഒ ജയസനിലിനെയും പോലീസ് സേനയിൽ നിന്ന് പിരിച്ചുവിടുന്നു. പിരിച്ചുവിടൽ നടപടിക്ക് ഡി ജി പി അനുമതി നൽകി. ജയസനിൽ അടക്കം അഞ്ചിലേറെ പേരെ പിരിച്ചുവിടും. ഈ പട്ടികയിൽ ഡി ഐ ജി അഡ്മിനിസ്ട്രേഷൻ വിഭാഗം തുടർനടപടികളിലാണ്.
പോക്‌സോ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു ജയസനിൽ. കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്. പോക്‌സോ അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടവരാണ് പിരിച്ചുവിടൽ പട്ടികയിലുള്ളത്.
ഇവരിൽ എസ് ഐമാരും സി ഐമാരുമുണ്ട്. പോലീസ് സേനയുടെ ശുദ്ധീകരണമാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ബലാത്സംഗ കേസ് പ്രതിയായ മുൻ സി ഐ. പി ആർ സുനുവിനെ ഡി ജി പി പിരിച്ചുവിട്ടിരുന്നു.