Connect with us

Covid Kerala

പത്തു ദിവസത്തിന് ശേഷം കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങും; ജാഗ്രത കര്‍ശനമാക്കും

ഈ ആഴ്ച നാല്‍പതിനായിരം പ്രതിദിന കേസുകള്‍ വരെ ഉണ്ടാകാമെന്ന് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം പത്താം തിയ്യതിയോടെ കുറഞ്ഞു തുടങ്ങുമെന്ന് സര്‍ക്കാറിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം നടക്കും. നിലവിലെ പ്രതിരോധ നടപടികളില്‍ എന്തൊക്കെ മാറ്റം വേണമെന്ന് ഈ യോഗത്തില്‍ തീരുമാനം ഉണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് വകഭേദത്തിനെതിരെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ ഇനി ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ ജില്ലകളില്‍ കൂടുതല്‍ പേര്‍ വാക്‌സീന്‍ സ്വീകരിച്ചതിനാലാണിത്.

ഈ ആഴ്ച നാല്‍പതിനായിരം പ്രതിദിന കേസുകള്‍ വരെ ഉണ്ടാകാമെന്ന് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.