Connect with us

Kerala

ആരോപണത്തിന് പിറകെ രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി ബംഗാളി നടി

ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് നടി കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം |  ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതിന് പിറകെ ബംഗാളി നടി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് നടി കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇ മെയില്‍ ആയാണ് പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. ആരോപണത്തില്‍ രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോവാണ് മോശം അനുഭവം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്പര്‍ശിച്ചു. എന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍.

ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു

 

 

 

Latest