First Gear
ഫ്രോങ്ക്സിന് പിന്നാലെ ഇന്ത്യയിൽ നിർമിച്ച ജിംനിയും ജപ്പാനിൽ
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പ്ലാന്‍റിൽ നിർമ്മിച്ച മാരുതി സുസുക്കി ജിംനി 5-ഡോർ ആണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ടോക്യോ | ഫ്രോങ്ക്സിന് പിന്നാലെ ഇന്ത്യയിൽ നിർമ്മിച്ച മാരുതി സുസുക്കി ജിംനി 5-ഡോറും ജപ്പാനിലേക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പ്ലാന്‍റിൽ നിർമ്മിച്ച മാരുതി സുസുക്കി ജിംനി 5-ഡോർ ആണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഏകദേശം 100 രാജ്യങ്ങളിലേക്ക് മാരുതി ജിംനി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഇത് 12.74 ലക്ഷം രൂപ മുതലാണ് ജിംനിയുടെ എക്‌സ് ഷോറൂം വില. ഇത് 14.79 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ഉയരുന്നു. മഹീന്ദ്ര ഥാർ റോക്‌സ്, ഫോഴ്‌സ് ഗൂർഖ 5-ഡോർ തുടങ്ങിയ കാറുകളുടെ പ്രധാന എതിരാളികളിൽ ഒന്നാണ് ജിംനി.
മാരുതി സുസുക്കി ജിംനി 1.5 ലിറ്റർ K15B നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. 103 എച്ച്പി പവറും 134.2 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ ഈ യൂണിറ്റ് ട്യൂൺ ചെയ്തിരിക്കുന്നു. ഇത് 5-സ്പീഡ് MT അല്ലെങ്കിൽ 4-സ്പീഡ് AT എന്നിവയിൽ പ്രവർത്തിക്കുന്നു. MT ഉള്ള വേരിയന്‍റ് 16.94 kmpl മൈലേജ് നൽകുന്നു, AT ഉള്ള വേരിയന്‍റ് 16.39 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഓഫ്-റോഡ് കഴിവുകൾക്ക് പിന്തുണ നൽകുന്നതിനായി എസ്‌യുവിക്ക് ഓൾഗ്രിപ്പ് പ്രോ എന്ന 4×4 സിസ്റ്റം നൽകിയിട്ടുണ്ട്.
സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷൻ, റിയർവ്യൂ ക്യാമറ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനർ, എഞ്ചിൻ ഇമ്മൊബിലൈസർ തുടങ്ങിയ സവിശേഷതകളോടെയാണ് മാരുതി സുസുക്കി ജിംനി വരുന്നത്.
ഇന്ത്യൻ വിപണിയിൽ, മോണോടോൺ ഓപ്ഷനുകൾക്കായി പേൾ ആർട്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ, നെക്സ ബ്ലൂ, ബ്ലൂയിഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ് എന്നീ നിറങ്ങളിൽ എസ്‌യുവി ലഭ്യമാണ്. ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള കൈനറ്റിക് യെല്ലോ എന്നിവ ഉൾപ്പെടുന്നു. ജാപ്പനീസ് വിപണിയിലും ഇതേ കളർ ഓപ്ഷനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.