Connect with us

ranjan gogoyi@babari case

ബാബരി കേസില്‍ വിധി പറഞ്ഞ ശേഷം താജ് ഹോട്ടലിലെത്തി വൈന്‍ കുടിച്ചു: രഞ്ജന്‍ ഗൊഗോയ്

വിധി പറഞ്ഞ ജസ്റ്റിസുമാരെല്ലാം ഒന്നിച്ച് പഞ്ചനക്ഷത്ര ഹോട്ടലിലെത്തി ഡിന്നര്‍ കഴിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യയിലെ ബാബരി മസ്ജിദ് കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം നഗരത്തിലെ മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി താന്‍ വൈന്‍ കുടിച്ചതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ് എന്ന തന്റെ ആത്മകഥയിലാണ് ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.

വിധിന്യായത്തിന് ശേഷം കോര്‍ട്ട് നമ്പര്‍ ഒന്നിന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സെക്രട്ടറി ജനറല്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം ഞാന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു- ഗൊഗോയി പുസ്തകത്തില്‍ പറയുന്നു.

2019 നവംബര്‍ ഒമ്പതിനാണ് ബാബരി മസ്ജിദിന്റെ ഭൂമി ക്ഷേത്രനിര്‍മാണത്തിന് വിട്ടുനല്‍കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ഡി സവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്.

 

 

Latest