Kerala
തിരുവനന്തപുരത്തിന് പിറകെ തൃശൂരും സിപിഎമ്മിന്റെ മെഗാ തിരുവാതിര; വിവാദം
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിച്ചത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്
തൃശൂര്‍ | തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായതിന് പിറകെയാണ് തൃശൂരും തിരുവാതിര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിച്ചത് വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 13നാണ് സിപിഎം തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 550 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തിരുവാതിര. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ പാറശാല പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം വിആര്‍ സലൂജയാണ് ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് കേസ്.