Connect with us

Techno

മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഹോണര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഹോണര്‍ 90 എന്ന സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചാണ് കമ്പനി സജീവമാകാന്‍ പോകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ഹോണര്‍. ഹോണര്‍ 90 എന്ന സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചാണ് കമ്പനി സജീവമാകാന്‍ പോകുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഹോണര്‍ അവസാനമായി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹോണര്‍ 90 എന്ന ഫോണ്‍ സെപ്തംബര്‍ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകള്‍. ഈ ഡിവൈസ് ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണ്‍ ഇതിനകം തന്നെ ചൈനീസ് വിപണിയില്‍ വില്‍പ്പനയിലുള്ള ഫോണാണ്. 6.7 ഇഞ്ച് ഡിസ്‌പ്ലെ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1ചിപ്പ്‌സെറ്റ് എന്നിവ ഫോണിലുണ്ട്. ഹോണര്‍ 90യുടെ പിന്നില്‍ മൂന്ന് കാമറകളാണുള്ളത്. 200 മെഗാപിക്‌സല്‍ പ്രൈമറി കാമറയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനൊപ്പം വൈഡ് ആംഗിള്‍ കാമറയും ഡെപ്ത് സെന്‍സറുമാണ് പിന്നിലുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഫോണിന്റെ മുന്‍വശത്ത് 50 മെഗാപിക്‌സല്‍ കാമറയും നല്‍കിയിട്ടുണ്ട്.5,000എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണിലുള്ളത്.

ഹോണര്‍ 90 സ്മാര്‍ട്ട്ഫോണിന് ഇന്ത്യയില്‍ ഏകദേശം 35,000 രൂപയായിരിക്കും വിലയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ ഹോണര്‍ 90യ്ക്ക് 2,499 യുവാന്‍ ആണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിനയ്‌റിനാണ് ഈ വില. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 29,000 രൂപയോളം വരും. ഫോണിന്റെ 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ചൈനയില്‍ 2,799 യുവാന്‍ ആണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ 32,680 രൂപയോളമാണ്. 512 ജിബി സ്റ്റോറേജുള്ള ഹൈ എന്‍ഡ് വേരിയന്റിന് 2,999 യുവാന്‍ വിലയുണ്ട്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 35,017 രൂപയോളമാണ്.

 

 

 

Latest