wynad disaster
ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം ഗൃഹനാഥന്‍ ഹൃദയംപൊട്ടി മരിച്ചു
ഉരുള്‍ പൊട്ടലിനു ശേഷം ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് എന്നയാളാണ് മരിച്ചത്.
മേപ്പാടി | വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ നിന്നു രക്ഷപ്പെട്ടയാള്‍ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ഉരുള്‍ പൊട്ടലിനു ശേഷം ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് എന്നയാളാണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം ചൂരല്‍ മലയില്‍ വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയത്. ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ജീപ്പ് ഡ്രൈവറായിരുന്ന മുഹമ്മദ് ദുരന്തത്തിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
---- facebook comment plugin here -----