Idukki
ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് പരുക്ക്
സിങ്കുകണ്ടം സ്വദേശികളായ വത്സന്‍, വിന്‍സെന്റ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇടുക്കി| ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ടുപേര്‍ക്ക് പരുക്ക്. സിങ്കുകണ്ടം സ്വദേശികളായ വത്സന്‍, വിന്‍സെന്റ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജനവാസ മേഖലയില്‍ ആന ഇറങ്ങിയത്.
അതേസമയം, ചിന്നക്കനാലില്‍ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകുന്നു.
ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പകല്‍ സമരം ആരംഭിച്ചു. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയും സമരം തുടരും.
---- facebook comment plugin here -----