Connect with us

Kerala

അഗത്തി ഉസ്താദ് അറിവുകള്‍ മേളിച്ച മഹാപ്രതിഭ: കാന്തപുരം

മഅദിന്‍ കുല്ലിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിനും അദ്ദേഹം നേതൃത്വം നല്‍കി.

Published

|

Last Updated

മലപ്പുറം |  അടുത്ത് വിടപറഞ്ഞ മഅദിന്‍ അക്കാദമി പ്രധാന മുദരിസും ഗോളശാസ്ത്ര വിഭാഗം തലവനുമായിരുന്ന അഗത്തി അബൂബക്കര്‍ കാമില്‍ സഖാഫി വിവിധ അറിവുകള്‍ മേളിച്ച മഹാ മനീഷിയായിരുന്നുവെന്നും ജീവിതത്തിലുടനീളം കഠിനാധ്വാനം മുഖമുദ്രയാക്കിയ പണ്ഡിത പ്രതിഭയായിരുന്നുവെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അഗത്തി ഉസ്താദിന്റെ ഖബ്ര് സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മഅദിന്‍ കുല്ലിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിനും അദ്ദേഹം നേതൃത്വം നല്‍കി.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അബൂബക്കര്‍ സഖാഫി അരീക്കോട്,ബഷീര്‍ സഅദി വയനാട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.