Connect with us

Kerala

പ്രായ പരിധി വിവാദം: എതിര്‍പ്പില്ലെന്ന് കെ ഇ ഇസ്മയില്‍; മയപ്പെടുകയോ ഭയപ്പെടുകയോ ഇല്ലെന്ന് സി ദിവാകരന്‍

പാര്‍ട്ടി എക്‌സിക്യുട്ടീവ് ചേര്‍ന്നാണ് പ്രായപരിധി തീരുമാനിച്ചതെന്നും എന്ത് ചെയ്യാം പ്രായം ആയിപ്പോയില്ലേയെന്നും ഇസ്മയില്‍

Published

|

Last Updated

തിരുവനന്തപുരം |  സിപിഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ തര്‍ക്കം തുടരവെ ആദ്യ നിലപാട് മയപ്പെടുത്തി കെ ഇ ഇസ്മയില്‍. പ്രായപരിധി ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി എക്‌സിക്യുട്ടീവ് ചേര്‍ന്നാണ് പ്രായപരിധി തീരുമാനിച്ചതെന്നും എന്ത് ചെയ്യാം പ്രായം ആയിപ്പോയില്ലേയെന്നും ഇസ്മയില്‍ തന്നെ കണ്ട മാധ്യമങ്ങളോട് പറഞ്ഞു. പാതക ഉയര്‍ത്തലില്‍ പങ്കെടുക്കാത്തതില്‍ തര്‍ക്കത്തിനില്ല. പതാക ഉയര്‍ത്തലില്‍ എത്താത്തത് ഗൗരവമുള്ള വിഷയമല്ലെന്നും ഇസ്മയില്‍ പറഞ്ഞു.

അതേ സമയം, മുന്‍ നിലപാടില്‍ നിന്നും പിന്നാക്കം പോകില്ലെന്നാണ ് സി ദിവാകരന്‍ നല്‍കുന്ന സൂചന. എന്നും പാര്‍ട്ടിക്ക് വഴങ്ങിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ആരെയും ഭയപ്പെടുകയോ മയപ്പെടുകയോ ഇല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്നതിനും പങ്കെടുക്കുന്നതിനുമെത്തിയതായിരുന്നു സി ദിവാകരന്‍. ജനറല്‍ സെക്രട്ടറി അടക്കം നേതാക്കള്‍ എത്തി കാത്ത് നിന്നിട്ടും ദിവാകരന്‍ പതാക ഉയര്‍ത്താന്‍ എത്താന്‍ വൈകി. സമ്മേളന ഹാളില്‍ ഇരിക്കുകയായിരുന്ന ദിവാകരനെ പ്രകാശ് ബാബുവും പന്ന്യന്‍ രവീന്ദ്രനും ചേര്‍ന്നാണ് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചത്. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനത്തിന് തുടക്കമാകുന്നുവെന്ന് പതാക ഉയര്‍ത്തിയ ശേഷം ദിവാകരന്‍ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest