Connect with us

Minimum Marriageable Age of Girls

പെണ്‍കുട്ടികളുടെ വിവാഹപ്രായം; ബില്‍ പരിഗണിക്കുന്ന സമിതിയില്‍ ഒരു വനിതാ അംഗം മാത്രം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 31കാരിയായ എം പി സുഷ്മിതാ ദേവാണ് ഏക വനിതാ അംഗം

Published

|

Last Updated

ന്യൂഡല്‍ഹി | പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പരിഗണിക്കുന്ന പാര്‍ലിമെന്ററി സ്ഥിരം സമിതിയില്‍ ഒരു വനിതാ എം പി മാത്രം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 31കാരിയായ എം പി സുഷ്മിതാ ദേവാണ് ഏക വനിതാ അംഗം.

എന്നാല്‍, കൂടുതല്‍ വനിതാ എം പിമാര്‍ വേണ്ടിയിരുന്നെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. സമിതിയില്‍ കൂടുതല്‍ വനിതാ എം പിമാര്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെയെന്ന് സുഷ്മിതാ ദേവ് തന്നെ അഭിപ്രായപ്പെട്ടു. സമാന ആവശ്യവുമായി എന്‍ സി പി വനിതാ അംഗം സുപ്രിയാ സുലേയും രംഗത്തെത്തി. കൂടുതല്‍ എം പിമാരെ ചര്‍ച്ചക്ക് ക്ഷണിക്കാനുള്ള അധികാരം സമിതി ചെയര്‍മാന് അധികാരമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം, വനിതാ- ശിശു- യുവജന കാര്യ, കായിക സമിതി രാജ്യസഭക്ക് കീഴിലാണ് വരുന്നത്. ബി ജെ പി നേതാവ് വിനയ് സഹസ്രബുദ്ധേയാണ് സമിതി ചെയര്‍മാന്‍.