Connect with us

opposition protest

ഗവര്‍ണര്‍ സംഘ്പരിവാറിന്റെ ഏജന്റ്: വി ഡി സതീശന്‍

ഗവര്‍ണര്‍ മറ്റൊരു അധികാര കേന്ദ്രമായി മാറി: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിന്റെ ഏജന്റാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുമായി ഗവര്‍ണര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ്. നിയമസഭയെ ഗവര്‍ണറും സര്‍ക്കാറും അവഹേളിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നത്. ഒത്തുതീര്‍പ്പിന് ഇടയിലുള്ള ചില നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ മറ്റൊരു അധികാര കേന്ദ്രമായി മാറുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഒത്തുതീര്‍പ്പല്ല സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും സര്‍ക്കാര്‍ നിലപാട് നാണക്കേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പൂർണ്ണരൂപം:

 

 

 

 

Latest