National
മണിപ്പൂരിലെ ഗോത്രവര്‍ഗ പ്രക്ഷോഭം; അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി
ഗോത്രവര്‍ഗ പ്രക്ഷോഭത്തിനിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് വിലയിരുത്തി.
ന്യൂഡല്‍ഹി| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി സംസാരിക്കുകയും ഗോത്രവര്‍ഗ പ്രക്ഷോഭത്തിനിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.
മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന കേന്ദ്രം, വടക്കുകിഴക്കന്‍ സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (RAF) ടീമിനെയും അയച്ചിട്ടുണ്ട്. കലാപം പോലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സേനയാണ് RAF.
ആഭ്യന്തരമന്ത്രി മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും, സ്ഥിതിഗതികളെക്കുറിച്ചും സമാധാനം പുനഃസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിആര്‍പിഎഫിന്റെ 15 ഗ്രൂപ്പുകള്‍ മണിപ്പൂരില്‍ വിന്യാസത്തിനായി ഇതിനകം ലഭ്യമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.