Connect with us

janpath

അഗ്നിപഥ്: മോദി സർക്കാർ രാജ്യ സുരക്ഷയെ തന്നെ കരാർവത്കരിക്കുകയാണെന്ന് മന്ത്രി റിയാസ്

സായുധ സേനയിലെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും തകർക്കുകയല്ലേ ഈ നയം ചെയ്യുക?

Published

|

Last Updated

തിരുവനന്തപുരം | രാജ്യം കാക്കുന്ന സൈനികർക്ക് നൽകുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാൻ വേണ്ടി മോദി സർക്കാർ ‘രാജ്യ സുരക്ഷയെ തന്നെ കരാർവത്കരിക്കുകയാണ് അഗ്നിപഥ് പദ്ധതിയിലൂടെയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് കാര്യക്ഷമതയാണ് നാല് വർഷത്തെ കരാർ തൊഴിൽ കൊണ്ട് സൈന്യത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സായുധ സേനയിലെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും തകർക്കുകയല്ലേ ഈ നയം ചെയ്യുക? ഒരു സ്ഥിരം തൊഴിൽ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയല്ലേയിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

‘അഗ്നിപഥ്’ സായുധ സേനയുടെ ഗുണനിലവാരവും കാര്യക്ഷമതയും ചാമ്പലാക്കില്ലേ?

രാജ്യം കാക്കുന്ന സൈനികർക്ക് നൽകുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാൻ വേണ്ടി മോദി സർക്കാർ ‘രാജ്യ സുരക്ഷയെ തന്നെ കരാർവൽക്കരിക്കുകയാണ്. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കഴിഞ്ഞ രണ്ടു വർഷമായി നിർത്തി വെച്ചിരുന്ന BJP സർക്കാർ ഇപ്പോൾ നാല് വർഷത്തെ കരാർ തൊഴിലാളികളായി യുവജനങ്ങളെ അതിർത്തിയിലേക്ക് ക്ഷണിക്കുന്നു.
എന്ത് കാര്യക്ഷമതയാണ് നാല് വർഷത്തെ കരാർ തൊഴിൽ കൊണ്ട് സൈന്യത്തിന് ലഭിക്കുക?
സായുധ സേനയിലെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും തകർക്കുകയല്ലേ ഈ നയം ചെയ്യുക?
ഒരു സ്ഥിരം തൊഴിൽ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയല്ലേയിത് ?

സ്വജീവൻ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകർക്കുകയല്ലേ ഈ കരാർവൽക്കരണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്?

Latest