Connect with us

National

അഗ്നിപഥ്: വ്യാജ വാർത്തകൾ പ്രചരിപ്പിച്ച 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് താഴിട്ട് കേന്ദ്രം

വാട്‌സ്ആപ്പ് ഫാക്ട് ചെക്കിംഗിനായി 8799711259 എന്ന നമ്പറും കേന്ദ്രം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡൽഹി | അഗ്‌നിപഥ് പദ്ധതിയെയും അഗ്നിവീരിനെയും കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിംവദന്തികൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും കുറഞ്ഞത് പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വാട്‌സ്ആപ്പ് ഫാക്ട് ചെക്കിംഗിനായി 8799711259 എന്ന നമ്പറും കേന്ദ്രം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രെയിൻ ബോഗികൾ കത്തിച്ച സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് നടപടി.