International
ഗസ്സയില്‍ വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ ധാരണ
വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് 48 മണിക്കൂര്‍ കൂടി നീട്ടുന്നത്
ഗസ്സ സിറ്റി | ഗസ്സയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ ധാരണ. ഖത്വറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗസ്സയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് 48 മണിക്കൂര്‍ കൂടി നീട്ടുന്നത്.
വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചുി. വെടിനിര്‍ത്തല്‍ ധാരമ പ്രകാരം മൂന്നാം ദിവസം 17 ബന്ദികളെ ഹമാസ് കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു.