Connect with us

National

മുഖ്യമന്ത്രിയുമായി ധാരണ; രാജാസ്ഥാനിലെ സ്വകാര്യ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ആരോഗ്യ അവകാശ ബില്ലുമായി ബന്ധപ്പെട്ടാണ് സമരം.

Published

|

Last Updated

ജയ്പൂര്‍| ആരോഗ്യ അവകാശ ബില്ലുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ധാരണയിലെത്തിയതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

മാര്‍ച്ച് 28 ന് സംസ്ഥാന നിയമസഭയില്‍ പാസാക്കിയ ബില്‍ പിന്‍വലിക്കണമെന്ന് രാജസ്ഥാനിലെ സ്വകാര്യ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ബില്‍ അനുസരിച്ച്, സംസ്ഥാനത്തെ ഓരോ താമസക്കാരനും ഏതെങ്കിലും പബ്ലിക് ഹെല്‍ത്ത് സ്ഥാപനത്തില്‍ പേയ്മെന്റില്ലാതെ അടിയന്തര ചികിത്സയ്ക്കും പരിചരണത്തിനുമുളള അവകാശമുണ്ട്. ഈ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരരംഗത്തേക്ക് ഇറങ്ങിയത്.

 

 

 

 

Latest