Connect with us

Uae

എയർ ടാക്‌സികൾക്ക് യാത്രക്കാരെ എത്തിക്കാൻ യൂബറുമായി ധാരണ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ലൈയിംഗ് ടാക്‌സികൾ 2025ൽ തന്നെ സജ്ജമാകും.

Published

|

Last Updated

ദുബൈ | ദുബൈ ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ, ദുബൈ ഡൗൺടൗൺ, ദുബൈ മറീന എന്നിവിടങ്ങളിലെ സ്‌കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറിലെ (സ്‌കൈപോർട്ട്‌സ്) നാല് വെർട്ടിപോർട്ടുകൾ ഉപയോഗപ്പെടുത്തിയായിരിക്കും എയർ ടാക്‌സികൾ എന്ന് ജോബി ഏവിയേഷൻ. ഇവിടങ്ങളിലേക്ക് പോകാനും വരാനും യൂബർ ടാക്‌സികൾ ഉണ്ടാകും.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ലൈയിംഗ് ടാക്‌സികൾ 2025ൽ തന്നെ സജ്ജമാകും.

ഉപഭോക്താക്കൾക്ക് വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ പരമ്പരാഗത റൈഡ് ഷെയറിംഗും ഏരിയൽ റൈഡ് ഷെയറിംഗ് സേവനവും അവതരിപ്പിക്കും. ദുബൈയിൽ അഞ്ച് ദിവസത്തെ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് (ഐ ടി എസ്) വേൾഡ് കോൺഗ്രസിന്റെയും എക്സിബിഷന്റെയും തുടക്കത്തിൽ കാലിഫോർണിയ ആസ്ഥാനമായുള്ള എയർ-ടാക്സി കമ്പനിയായ ജോബി ഏവിയേഷന്റെ ജനറൽ മാനേജർ ടൈലർ ട്രെറോട്ടോളയാണ് ഇക്കാര്യം അറിയിച്ചത്.

ഉപഭോക്താക്കളെ അവരുടെ പുറപ്പെടൽ സ്ഥലത്ത് നിന്ന് എത്തിക്കാൻ യൂബറുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്കുള്ള ഒരു സാധാരണ യാത്രക്ക് എയർ ടാക്സിയിൽ പത്ത് മിനിറ്റ് മാത്രമേ എടുക്കൂ. കാറിൽ ഏകദേശം 45 മിനിറ്റിലേറെ വേണം.
ഒരു മൊബൈൽ ആപ്പ് വഴിയാണ് എയർ ടാക്സി ബുക്കിംഗ് സാധ്യമാകുകയെന്ന് ട്രെറ്റോള കൂട്ടിച്ചേർത്തു. യു എ ഇയിൽ ആദ്യത്തെ സർട്ടിഫൈഡ് എയർ ടാക്സി ഓപ്പറേറ്ററാകാൻ ജോബി ഏവിയേഷൻ കഴിഞ്ഞ ആഴ്ച അപേക്ഷിച്ചിരുന്നു.

രാജ്യത്ത് വാണിജ്യ വിമാന ഗതാഗതം നടത്തുന്നതിന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി സി എ എ) നൽകുന്നതാണ് എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ്. ഈ വർഷം ഫെബ്രുവരിയിൽ, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (ആർ ടി എ) എയർ ടാക്സി സർവീസുകൾ ആരംഭിക്കുന്നതിന് ജോബി കരാറിൽ ഒപ്പുവച്ചു.

ഏപ്രിലിൽ അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട്, സാമ്പത്തിക വികസന വകുപ്പ് (ഡി ഇ ഡി), സാംസ്‌കാരിക ടൂറിസം വകുപ്പ് എന്നിവയുമായി ഒരു ബഹുമുഖ ധാരണാപത്രം (എം ഒ യു) ഒപ്പുവച്ചു. എയർ ടാക്സിയിൽ പൈലറ്റടക്കം അഞ്ച് യാത്രക്കാരെ കയറ്റാം. 1,640 അടി ഉയരത്തിൽ, മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കും.

ദിവസത്തിൽ ഏത് സമയത്തും നഗരത്തിലുടനീളം ഉപഭോക്താക്കളെ പറത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. സാധാരണ ഹെലികോപ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ശബ്ദമുണ്ടാക്കില്ല. ട്രയലുകളിൽ 45 ഡെസിബെൽ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

Latest