National
കാര്‍ഷിക വായ്പ പരിധി ഉയര്‍ത്തി
വര്‍ധനവ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും.
ന്യൂഡല്‍ഹി | ഈടില്ലാതെ നല്‍കുന്ന കാര്‍ഷിക വായപയുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ.വായ്പ തുക 1.6 ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും. പണപ്പെരുപ്പവും കൃഷിച്ചെലവ് ഉയര്‍ന്നതും ചെറുകിട കര്‍ഷകരെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പ തുക ഉയര്‍ത്തിയത്.
2019ല്‍ ഒരു ലക്ഷത്തില്‍നിന്ന് 1.6 ലക്ഷമാക്കി പുതുക്കിയ പരിധിയാണ് ഇപ്പോള്‍ രണ്ടുലക്ഷമാക്കിയത്.മാര്‍ഗനിര്‍ദേശം വേഗത്തില്‍ നടപ്പാക്കാനും പുതിയ വായ്പ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യാപക പ്രചാരണം നടത്താനും ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കൃഷി മന്ത്രാലയം പ്രതികരിച്ചു
---- facebook comment plugin here -----