National
ഉചിതമായ സമയത്ത് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും: കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍
മഹാരാഷ്ട്രയില്‍ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

നാഗ്പുര്‍| കര്‍ഷകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍. മഹാരാഷ്ട്രയില്‍ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമം അവതരിപ്പിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച വിപ്ലവകരമായ ആ നിയമഭേദഗതി ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിരാശയില്ല. ഞങ്ങള്‍ ഒരടി പിറകോട്ട് വെച്ചു. എങ്കിലും വീണ്ടും മുന്നോട്ടുവരും. കാരണം കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാതെ കര്‍ഷകരുടെ ക്ഷേമത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നവരെ, പാര്‍ലമെന്റില്‍ നല്‍കിയ കുറിപ്പിലും കൃഷിമന്ത്രി വിമര്‍ശിച്ചിരുന്നു.