Connect with us

Kerala

അഴിമതി കേസ്സില്‍ കൃഷി ഓഫീസര്‍മാര്‍ക്ക് തടവ് ശിക്ഷ

കൂടാതെ 5000 രൂപ വീതം പിഴയും ഒടുക്കണം.

Published

|

Last Updated

മൂവാറ്റുപുഴ  | വ്യാജബില്ലുകള്‍ തയ്യാറാക്കി പണം തട്ടിയെടുത്ത കേസ്സില്‍ കൃഷി ഓഫീസര്‍ക്കും കൃഷി അസിസ്റ്റന്റിനും തടവ് ശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് പ്രത്യേക കോടതിയാണ് ഇടുക്കി കാന്തള്ളൂര്‍ കൃഷി ഓഫീസറായിരുന്ന പി പളനി, കൃഷി അസിസ്റ്റന്റായിരുന്ന ഐസക് എന്നിവര്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ 5000 രൂപ വീതം പിഴയും ഒടുക്കണം.

1992ല്‍ കര്‍ഷകരുടെ പേരില്‍ അപേക്ഷ തയ്യാറാക്കി പമ്പ് സെറ്റ് വാങ്ങി നല്‍കിയെന്ന് കാണിച്ച് വ്യാജ ബില്ലുകള്‍ ചമച്ചായിരുന്ന തട്ടിപ്പ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഇവര്‍ ഇപ്രകാരം 13500 രൂപ തട്ടിയെടുത്തു. വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡിവൈ എസ് പി ആയിരുന്ന കെ വി ജോസഫ് രജിസ്റ്റര്‍ ചെയ്ത് ഇടുക്കി യൂണിറ്റ് പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ സി ജോസഫ്, ജില്‍സണ്‍ മാത്യൂ അന്വേഷണം നടത്തിയ കേസ്സില്‍ ഡി വൈ എസ് പിയായ പി ടി കൃഷ്ണന്‍കുട്ടി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി എ ഹാജരായി.