Connect with us

Business

അഹല്യ എക്സ്ചേഞ്ച് സമ്മർ പ്രൊമോഷൻ അഞ്ചു കാറുകൾക്ക് പുറമെ ഒരു കിലോ സ്വർണ്ണവും സമ്മാനം

ജൂലൈ 31 ന് മെഗാ വിജയികളെ കണ്ടെത്തും

Published

|

Last Updated

അബൂദബി | മുൻ നിര മണി എക്സ്ചേഞ്ച് സ്ഥാപനമായ അഹല്യ എക്സ്ചേഞ്ച് സമ്മർ പ്രൊമോഷൻ ക്യാമ്പയിൻ ആരംഭിച്ചു. മാർച്ച് 28 ന് ആരംഭിച്ച 120 ദിവസ ക്യാമ്പയിൻ ജൂലൈ 25 ന് അവസാനിക്കും. ഒരു കിലോ ഗോൾഡിന് പുറമെ കാറുകളുമാണ് സമ്മാനമായി ലഭിക്കുക. അഞ്ചു ഭാഗ്യശാലികൾക്ക് കാറുകൾ ലഭിക്കുന്നതിന് പുറമെ അരകിലോ ഗോൾഡും മെഗാ സമ്മാനമായി ലഭിക്കും. ജൂലൈ 31 ന് മെഗാ വിജയികളെ കണ്ടെത്തും. ആകെ 106 വിജയികൾക്കാണ് സമ്മാനം ലഭിക്കുക.

യു എ ഇ യിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നും പണം അയക്കുന്നവരാണ് നറുക്കെടുപ്പിന് അർഹരാവുക. കാമ്പയിൻ കാലയളവിൽ ഓരോ മാസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി നാല്, എട്ട് ഗ്രാം വീതം സമ്മാനം നൽകും. കഴിഞ്ഞ കാലയളവിൽ നിരവധി ഭാഗ്യശാലികൾക്ക് സമ്മാനം നല്കാൻ കഴിഞ്ഞതായി മാനേജമെന്റ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിങ് ഓപ്പറേഷൻ മാനേജർ മുഹമ്മദ് മാർഗുബ്, ബിസിനസ് ഡെവലപ്മെൻറ് മാനേജർ അമീർ ഇക്ബാൽ, മാനേജർ സാറ്റ്ലൈറ്റ് ആൻഡ് എ പി എസ് സുദർശൻ എന്നിവർ പങ്കെടുത്തു.

Latest