Connect with us

Business

അഹല്യ എക്സ്ചേഞ്ച് ശൈത്യകാല കാമ്പയിന്‍ ഒക്ടോബര്‍ 12 മുതല്‍

കാമ്പയിന്‍ ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രുവരി എട്ട് വരെ നീണ്ടുനില്‍ക്കും.

Published

|

Last Updated

അബൂദബി | മികച്ച നിരക്കും സേവനവും വാഗ്ദാനം ചെയ്യുന്ന യു എ ഇയിലെ പ്രമുഖ മണി എക്സ്‌ചേഞ്ചുകളിലൊന്നായ അഹല്യ എക്സ്ചേഞ്ച് ശൈത്യകാല കാമ്പയിന്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രുവരി എട്ട് വരെ 120 ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ അഹല്യ എക്സ്ചേഞ്ച് ബ്രാഞ്ചുകളിലൂടെ നാട്ടിലേക്ക് പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് 10 ലക്ഷ്വറി എസ് യു വി കാറുകള്‍ സമ്മാനമായി നല്‍കും.

1996-ല്‍ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവില്‍ യു എ ഇയില്‍ 30 ശാഖകളുണ്ട്. ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി അഹല്യ നിരവധി പ്രൊമോഷന്‍ കാമ്പയിനുകള്‍ സംഘടിപ്പിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, യു എ ഇ, ആഫ്രിക്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ അഹല്യ എക്‌സ്‌ചേഞ്ച് ജനപ്രിയമാണ്. കാമ്പയിന്‍ കാലയളവില്‍ യു എ ഇയിലെ വിവിധ അഹല്യ ബ്രാഞ്ചുകളില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് ലക്ഷ്വറി കാറിന്റെ സമ്മാനാര്‍ഹരെ കണ്ടെത്തുക. സാമൂഹിക സേവനത്തിന്റെ ഭാഗമായി അഹല്യ എക്സ്ചേഞ്ച് വിവിധ ചാരിറ്റികളില്‍ പങ്കെടുക്കുകയും എല്ലായ്പ്പോഴും ആവശ്യമുള്ള ആളുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതായി മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.

എക്സ്ചേഞ്ചിന്റെ മുന്നോട്ടുള്ള യാത്രക്ക് പിന്തുണ നല്‍കിയ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായും ഭാവിയിലും അവരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലാറ, ബേങ്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് മര്‍ഗുബ്, ഫിനാന്‍സ് മാനേജര്‍ അതിഖുര്‍ റഹ്മാന്‍, ട്രഷറി ഡീല്‍ എം സി പ്രദീഷ്, മാനേജര്‍ സാറ്റലൈറ്റ് & എ പി എസ് മാര്‍ക്കറ്റിംഗ് സുദര്‍ശന്‍ ജോഷി പറഞ്ഞു.

 

Latest