Connect with us

Uae

അഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ ഡിസംബർ 22 മുതൽ 2023 ഏപ്രിൽ 20 വരെ

പ്രൊമോഷൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും. 10 ലക്ഷ്വറി എസ്‌യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ.

Published

|

Last Updated

അബുദാബി | അഹല്യ എക്‌സ്‌ചേഞ്ച് വിന്റർ പ്രമോഷൻ 2022 ഡിസംബർ 22 മുതൽ 2023 ഏപ്രിൽ 20 വരെ നടക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പ്രൊമോഷൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും. 10 ലക്ഷ്വറി എസ്‌യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ.

ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അര കിലോഗ്രാം സ്വർണവും 100 വിജയികൾക്ക് ഒരു പവൻ, അരപവൻ സ്വർണ്ണ സമ്മാനങ്ങളും നൽകുമെന്ന് സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗുബ്, ഫിനാൻസ് മാനേജർ അതിഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം.സി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ ഏറ്റവും മികച്ച മണി എക്‌സ്‌ചേഞ്ചുകളിലൊന്നാണ് അഹല്യ എക്‌സ്‌ചേഞ്ച്. 1996-ൽ ആരംഭിച്ച അഹല്യ എക്‌സ്‌ചേഞ്ചിന് നിലവിൽ യുഎഇയിൽ ഉടനീളം 30 ശാഖകളുണ്ട്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ അഹല്യക്ക് മകിച്ച പ്രചാരമാണുള്ളതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

 

Latest