Connect with us

ipl 2022

ഐ പി എല്‍ മെഗാ ലേലത്തിന് മുന്നോടിയായി ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണത്തില്‍ തീരുമാനമായി

പുതിയ രണ്ട് ടീമുകളെക്കൂടി ഐ പി എല്ലില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെഗാ താരലേലം നടക്കുന്നത്

Published

|

Last Updated

മുംബൈ | ഐ പി എല്ലില്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണത്തില്‍ തീരുമാനമായി. നിലവിലുള്ള എട്ട് ടീമുകള്‍ക്ക് നാല് വീതം താരങ്ങളെ നിലനിര്‍ത്താം. പുതിയ രണ്ട് ടീമുകളെക്കൂടി ഐ പി എല്ലില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെഗാ താരലേലം നടക്കുന്നത്.

ഡിസംബറിലാണ് മെഗാ താരലേലം നടക്കുക. മൂന്ന് ഇന്ത്യന്‍ താരങ്ങളേയും ഒരു വിദേശ താരത്തേയും അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍- വിദേശ താരങ്ങളെ നിലനിര്‍ത്താം എന്നതാണ് ഐ പി എല്‍ ഭരണ സമിതിയുടെ തീരുമാനം.

പുതിയ രണ്ട് ടീമുകള്‍ക്ക് രണ്ട് ഇന്ത്യന്‍ താരങ്ങളേയും ഒരു വിദേശ താരത്തേയും ഡ്രാഫ്റ്റ് വഴി സ്വന്തമാക്കാം. കഴിഞ്ഞ ലേലത്തില്‍ ഒരു ടീമിന് ചിലവഴിക്കാവുന്ന പരാമാവധി തുക 85 കോടി ആയിരുന്നത് ഇത്തവണ 90 കോടി ആക്കിയിട്ടുണ്ട്.

ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചാലും ലേലത്തില്‍ പങ്കെടുക്കണോ എന്ന അന്തിമ തീരുമാനം കളിക്കാരന്റേത് അയിരിക്കും. നിലനിര്‍ത്തുന്ന താരങ്ങളില്‍ ക്യാപ്ഡ്, അണ്‍ ക്യാപ്ഡ് വ്യത്യാസം ഉണ്ടാവില്ലെന്നും ഭരണ സമിതിയുടെ തീരുമാനത്തില്‍ ഉണ്ട്.

Latest