Connect with us

Business

അഹല്യ എക്‌സ്‌ചേഞ്ച് ശീതകാല പ്രമോഷന്‍; മെഗാ കാമ്പയിന്‍ സമാപിച്ചു

Published

|

Last Updated

അബൂദബി | അഹല്യ എക്‌സ്‌ചേഞ്ച് ശീതകാല പ്രമോഷന്റെ ഭാഗമായി ഒരുക്കിയ നാല് മാസം നീണ്ടുനിന്ന മെഗാ കാമ്പയിന്‍ സമാപിച്ചു. കാമ്പയിന്‍ കാലയളവില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നും നാട്ടിലേക്ക് പണം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവര്‍ക്കാണ് സമ്മാനം ലഭിച്ചത്. മെഗാ സമ്മാനമായ ഒരു കിലോ സ്വര്‍ണം ഇന്ത്യന്‍ പഞ്ചാബ് സ്വദേശിനി റാം സഖി ശിവനന്ദന് ലഭിച്ചു. 25ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കാമ്പയിന്‍ ഒരുക്കിയത്. മെഗാ സമ്മാനത്തിന് പുറമെ പത്ത് വിജയികള്‍ക്ക് കാര്‍ സമ്മാനമായി നല്‍കി.

നേപ്പാള്‍ സ്വദേശി രാജന്‍ പോഡല്‍, ഇന്ത്യക്കാരായ സനല്‍കുമാര്‍ അയ്യപ്പന്‍ നായര്‍, ഗംഗാധരന്‍ മോനാച്ച, ഉമ്മര്‍ വലിയവീട്ടില്‍, റുഹാന്‍സ് പെരേര, ഖുഷല്‍ അഹമ്മദ് ഖാന്‍, ബംഗ്ലാദേശ് സ്വദേശികളായ ഹഫേസ് ഫോര്‍ക്കന്‍ ഉദ്ദീന്‍, സഹ ജലാല്‍ സുല്‍ത്താന്‍, ഉഗാണ്ട സ്വദേശി റെയ്മണ്ട് എറിമ, ശ്രീലങ്കന്‍ സ്വദേശി ശാന്ത തിലകശിരി പനന്‍വാല ഹേരത്ത് മുടിയന്‍സേലഗെ എന്നിവര്‍ക്കാണ് കാര്‍ ലഭിച്ചത്. വിജയികളെ അഹല്യ എക്‌സ്‌ചേഞ്ച് ആക്ടിംഗ് ജനറല്‍ മാനേജര്‍ കമല്‍ സുബ്ബ അഭിനന്ദിച്ചു. പൂര്‍ണ ഹൃദയത്തോടെ പിന്തുണച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പ്രമോഷന്‍ വന്‍ വിജയമാക്കിയതിനും നല്‍കിയ പിന്തുണക്കും അഹല്യ എക്‌സ്‌ചേഞ്ച് മാനേജ്മെന്റിനും അദ്ദേഹം നന്ദി പറഞ്ഞു.

വിവിധ ബ്രാഞ്ചുകളില്‍ നടന്ന സമ്മാന വിതരണത്തില്‍ ഫിനാന്‍സ് മാനേജര്‍ അതിഖുര്‍ റഹ്‌മാന്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ അമീര്‍ ഇഖ്ബാല്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍ മാനേജര്‍ ഷാനിഷ് കൊല്ലാറ, മാനേജര്‍ ബേങ്കിംഗ് ഓപ്പറേഷന്‍സ് മുഹമ്മദ് മര്‍ഗുബ്, ഏരിയാ മാനേജര്‍മാര്‍, കോറിഡോര്‍ മാനേജര്‍മാര്‍, ബ്രാഞ്ച് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് ടീം പങ്കെടുത്തു.

 

Latest