Connect with us

Uae

അഹ് മദ് ബിന്‍ സഈദ് 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍'

വിദ്യാഭ്യാസത്തിനും ജീവകാരുണ്യത്തിനും അദ്ദേഹം നല്‍കിയ സുപ്രധാന സംഭാവനകളെ അഭിനന്ദിച്ച് ആണ് ആദരം

Published

|

Last Updated

ദുബൈ| ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ഫോര്‍ മെഡിക്കല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ സയന്‍സസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2024 ബഹുമതി.

എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലൂടെ വിദ്യാഭ്യാസത്തിനും ജീവകാരുണ്യത്തിനും അദ്ദേഹം നല്‍കിയ സുപ്രധാന സംഭാവനകളെ അഭിനന്ദിച്ച് ആണ് ആദരം. കുട്ടികളെയും വിദ്യാര്‍ത്ഥികളെയും പിന്തുണയ്ക്കുന്നതിനുള്ള ശൈഖ് അഹമ്മദ് ബിന്‍ സയീദിന്റെ പ്രവര്‍ത്തികള്‍ക്കുള്ള അംഗീകാരമായാണ് ബഹുമതിയെന്ന് ഹംദാന്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഹുമൈദ് മുഹമ്മദ് അല്‍ ഖതാമി പറഞ്ഞു.

 

Latest