Connect with us

AHAMMADABAD BOMB BLAST CASE

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 പേര്‍ക്ക് വധശിക്ഷ

ഇത്രയും പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം

Published

|

Last Updated

അഹമ്മദാബാദ് |  56 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ അഹമ്മദാബാദ് സ്‌ഫോടന കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജ്‌ എ ആര്‍ പട്ടേലാണ് വിധി പറഞ്ഞത്‌ .ആകെ പ്രതികളായ 49 പേരില്‍ നിന്നാണ് 38 പേര്‍ക്ക് വധശിക്ഷ. മറ്റുള്ള 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം തടവും കോടതി വിധിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവുരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപയും നല്‍കണം.

കേസില്‍ ശിക്ഷ ലഭിക്കുന്നവരില് നാല് മലയാളികളുമുണ്ട്. ഇരാറ്റുപേട്ട സ്വദേശി ശാദുലി, സഹോദരന്‍ ശിബിലി, ആലുവ സ്വദേശി അന്‍സാരി, കൊണ്ടോട്ടി സ്വദേശി ശറഫുദ്ധീന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മലയാളികള്‍

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയും പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്.

2008 ജൂലൈയിലായിരുന്നു അഹമ്മദാബാദ് നഗരത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 ബോംബുകള്‍പൊട്ടി 56 പേരായിരുന്നു കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിരുന്നു. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍, സിമി സംഘടനകളാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.

 

 

---- facebook comment plugin here -----

Latest