Connect with us

Techno

ഗൂഗിള്‍ സെര്‍ച്ചിന് എഐ സഹായം; പുതിയ ഫീച്ചര്‍

വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ഇനി എഐ സെര്‍ച്ചും ലഭ്യമാകും. സെര്‍ച്ച് ചെയ്യുമ്പോള്‍ എഐ സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. ഇന്ത്യയ്ക്ക് പുറമേ ജപ്പാനിലും ഈ ഫീച്ചര്‍ ലഭ്യമാകും.

സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോമിലും ആപ്പിലും എഐ സെര്‍ച്ച് സേവനം ലഭിക്കും. ജപ്പാനില്‍ പ്രദേശിക ഭാഷകളിലും ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുമാണ് സേവനം ലഭിക്കുക.

ടെസ്റ്റ് ടു ടെസ്റ്റ് സ്പീച്ച് ഓപ്ഷനും പുതിയ ഫീച്ചറില്‍ ചേര്‍ത്തിട്ടുണ്ട്.എഐയുടെ പുരോഗതി അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സെര്‍ച്ച് എന്ന് ഗൂഗിള്‍ സെര്‍ച്ചിന്റെ ജനറല്‍ മാനേജര്‍ പുനീഷ് കുമാര്‍ പറഞ്ഞു. ജനറേറ്റീവ് എഐ ഫീച്ചര്‍ കൂടി എത്തുന്നതോടെ സെര്‍ച്ചിങ് ഓപ്ഷന്‍ കൂടുതല്‍ ലളിതവും എളുപ്പവുമാകും. ഗൂഗിളിന്റെ ക്രോം, ആപ്പ്, ഡെസ്‌ക്ടോപ്പ് എന്നിവയിലെ ലാബ്സ് എന്ന ഐക്കണ്‍ ടാപ്പ് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ലഭിച്ചു തുടങ്ങും.