Connect with us

Kerala

എ ഐ ക്യാമറ വിവാദം: രേഖകള്‍ പ്രസിദ്ധീകരിച്ച് കെല്‍ട്രോണ്‍; ഉപകരാര്‍ രേഖകളില്ല

നിലവില്‍ പുറത്തുവന്ന രേഖകള്‍ തന്നെയാണ് കെല്‍ട്രോണ്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | എ ഐ ക്യാമറ വിവാദം കത്തിനില്‍ക്കെ ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട് കെല്‍ട്രോണ്‍. കെല്‍ട്രോണ്‍ വെബ്‌സൈറ്റിലാണ് രേഖകള്‍ പ്രസിദ്ധീകരിച്ചത്. അനുമതി രേഖകള്‍, ധാരണപത്രം, ടെണ്ടര്‍ വിളിച്ച രേഖകള്‍ എന്നിവയാണ് പരസ്യപ്പെടുത്തിയത്.എന്നാല്‍ ഉപകരാര്‍ രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകള്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.അതേ സമയം നിലവില്‍ പുറത്തുവന്ന രേഖകള്‍ തന്നെയാണ് കെല്‍ട്രോണ്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനത്തിന് ലഭ്യമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയിരുന്നു.

അതേ സമയം എ ഐ ക്യാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യം.എ ഐ ക്യാമറ വിവാദം ഉയര്‍ത്തി അടുത്ത മാസം 20ന് സെക്രട്ടറിയേറ്റ് വളയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. എ ഐ ക്യാമറയെന്നല്ല അഴിമതി ക്യാമറയെന്നാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു

Latest