Connect with us

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി നല്‍കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

എ ഐ ക്യാമറ പദ്ധതിയില്‍ വിവാദം ഉയര്‍ത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോണ്‍ഗ്രസില്‍ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തില്‍ കോണ്‍ഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിയില്‍ നായാ പൈസ സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. പിന്നെ എവിടെയാണ് അഴിമതിയെന്നും അദ്ദേഹം ചോദിച്ചു.

വീഡിയോ കാണാം

Latest