Kerala
എഐ കാമറ; കെല്‍ട്രോണിന് പണം അനുവദിച്ച് സര്‍ക്കാര്‍
ആദ്യ ഗഡുവായ 9.39 കോടി രൂപ നല്‍കാനാണ് ഉത്തരവായത്.
തിരുവനന്തപുരം| എഐ കാമറകള്‍ വെച്ചതിന് കെല്‍ട്രോണിന് പണം അനുവദിച്ച് സര്‍ക്കാര്‍. ആദ്യ ഗഡുവായ 9.39 കോടി രൂപ നല്‍കാനാണ് ഉത്തരവായത്. പണം ലഭിക്കാത്തതിനാല്‍ പിഴയടക്കാനുള്ള ചെല്ലാന്‍ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവച്ചിരുന്നു. എ ഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
കരാര്‍ പ്രകാരമുള്ള പണം സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെല്‍ട്രോണിന്റെ നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കരാര്‍ തുക നല്‍കിയില്ലെന്ന് കാണിച്ച് കെല്‍ട്രോണ്‍ സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.