Connect with us

ai camera

എ ഐ ക്യാമറ മുഖ്യമന്ത്രിയുടെ വകുപ്പല്ല; മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യത്തില്‍ അര്‍ഥമില്ല

മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ മാത്രമാണ് ഈ ഫയല്‍ കണ്ടത്.

Published

|

Last Updated

തിരുവന്തപുരം | എ ഐ ക്യാമറ സ്ഥാപിക്കുന്നതു മുഖ്യമന്ത്രിയുടെ വകുപ്പല്ല. അതിനാല്‍ മുഖ്യമന്ത്രി മറുപടി പറയണം എന്ന ആവശ്യത്തില്‍ അര്‍ഥമില്ലെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു.
വിവാദമുണ്ടാക്കി അതിലേക്കു മുഖ്യമന്ത്രിയെ വലിച്ചിഴക്കുകയാണ്. മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ മാത്രമാണ് ഈ ഫയല്‍ കണ്ടത്. കമലാ ഇന്റര്‍ നാഷണല്‍, ഏതോ കുബേരന്റെ വീട്, ബിരിയാണിച്ചെമ്പിലെ സ്വര്‍ണം തുടങ്ങി മുഖ്യമന്ത്രിക്കെതിരായി കാലങ്ങളായി നടക്കുന്ന കുപ്രാചാരണങ്ങള്‍ പോലെ ഇതും ജനങ്ങള്‍ തള്ളിക്കളയും.

പുതിയ രേഖകള്‍ എന്നു പറഞ്ഞു പുറത്തുവരുന്ന എല്ലാ രേഖകളും വരട്ടെ. കഴിഞ്ഞ സര്‍ക്കാര്‍ കാലത്തു നല്‍കിയ വര്‍ക്ക് ഓര്‍ഡറില്‍ പറഞ്ഞതില്‍ അപ്പുറത്തേക്ക് തുക ഉയര്‍ന്നില്ല എന്നതു തന്നെ അഴിമതി നടന്നില്ല എന്നതിന്റെ തെളിവാണ്.

12 വയസ്സിനു താഴെയുള്ള കുട്ടിയെ ഇരു ചക്രവാഹനത്തില്‍ മാതാപിതാക്കളോടൊപ്പം ഹെല്‍മറ്റ് ധരിച്ചു കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. കേന്ദ്രസര്‍ക്കാറിന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഇക്കാര്യത്തില്‍ പിഴ ഈടാക്കാതിരിക്കാന്‍ കഴിയുമോ എന്നു നോക്കാം.

 

Latest