Kerala
എ ഐ കാമറ: വിവാദങ്ങള്‍ തള്ളി മന്ത്രി പി രാജീവ്
നടപടിക്രമങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണിന് കരാര്‍ നല്‍കിയത്. ടെണ്ടര്‍ നടപടികളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു.
തിരുവനന്തപുരം | എ ഐ കാമറയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തള്ളി മന്ത്രി പി രാജീവ്. വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ വ്യവസായ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണിന് കരാര്‍ നല്‍കിയത്. ടെണ്ടര്‍ നടപടികളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചതായും റിപ്പോര്‍ട്ടിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----