Kerala
എ ഐ ക്യാമറ പദ്ധതി: കെല്‍ട്രോണിന് ആദ്യ ഗഡു കൈമാറാന്‍ ഹൈക്കോടതിയുടെ അനുമതി
ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പണം നല്‍കുന്നത് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു
തിരുവനന്തപുരം | ഗതാഗത നിയമലംഘനം തടയാനായി എ ഐ ക്യാമറ സ്ഥാപിച്ച വകയില്‍ കെല്‍ട്രോണിന് ആദ്യ ഗഡു നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി. ആദ്യ ഗഡുവായ 11.75 കോടി് നല്‍കാനാണ് സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പണം നല്‍കുന്നത് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി കെല്‍ട്രോണിന് പണം കൈമാറാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ജൂണ്‍ 23 മുതല്‍ എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതിന് പിന്നാലൊണ് ഇടക്കാല ഉത്തരവ് കോടതി പുതുക്കിയത്. എ ഐ ക്യാമാറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച ഹരജി് ഹൈക്കോടതിയുടെ പരിഗണനയിലാണ്
ജൂണ്‍ 23 മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അപകട മരണ നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.