Connect with us

ai camera

എ ഐ ക്യാമറ: വി ഡി സതീശന്‍ ഇന്നു പുറത്തുവിടുന്ന തെളിവുകള്‍ എന്താവും?

ഇന്നു നടക്കുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നാണു വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എ ഐ ക്യാമറ സംബന്ധിച്ച് ഇന്നു പുറത്തു വിടാനിരിക്കുന് നിര്‍ണായക തെളിവുകള്‍ എന്തായിരിക്കും?. നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ചെന്നിത്തലയും വി ഡി സതീശനും ഒരേ ജാഗ്രതയോടെയാണ് സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ പുറത്തുവന്ന രേഖകളെല്ലാം പബ്ലിക് ഡൊമൈനില്‍ ഉള്ളവയാണെന്നും ഒന്നും ഗൗരവമുള്ളതല്ലെന്നുമാണു സി പി എം കരുതുന്നത്.
നേരത്തെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ ഇതും പുകമറയായി അസ്തമിക്കും എന്ന നിലപാടിലാണു സര്‍ക്കാര്‍. ഇന്നു നടക്കുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നാണു വിലയിരുത്തപ്പെടുന്നത്.

 

Latest