Connect with us

Kerala

എ ഐ ക്യാമറകള്‍ നാളെ മിഴി തുറക്കും; ഇരുചക്ര വാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരില്‍ കൂടുതലായാല്‍ പിഴ

ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവക്കാണ് പിഴ ഈടാക്കുക

Published

|

Last Updated

തിരുവനന്തപുരം | ഇരുചക്രവാഹനങ്ങളില്‍ കുട്ടികളായാലും രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് ട്രാഫിക് നിയമലംഘനത്തില്‍പ്പെടും. ഇത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. എ ഐ ക്യാമറകള്‍ നാളെ മുതല്‍ നിരത്തുകളില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇവയും ക്യാമറകളില്‍ പതിയും.

ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവക്കാണ് പിഴ ഈടാക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. എന്നാല്‍ മറ്റ് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്തും. അതേ സമയം അടിയന്തര വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി

Latest