Connect with us

Editors Pick

ക്യാൻസർ ഡോക്‌ടർമാരേക്കാൾ കൃത്യമായി കണ്ടെത്തി എഐ

കാലിഫോർണിയ സർവകലാശാലയിലെ (UCLA) ഗവേഷകരാണ്‌ AI ഉപകരണം 84% കൃത്യതയോടെ പ്രോസ്റ്റേറ്റ് കാൻസറിനെ തിരിച്ചറിഞ്ഞതായി പഠനം നടത്തിയത്‌.

Published

|

Last Updated

കാലിഫോർണിയ | എല്ലാ മേഖലയിലും എഐയുടെ ഉപയോഗം വർധിക്കുകയാണ്‌. എന്തിനും ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്‌സ്‌ മതിയെന്ന നിലയിലായി കാര്യങ്ങൾ. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ക്യാൻസർ നിർണയത്തിലെ എഐ ഉപയോഗം ഡോക്‌ടർമാരേക്കാൾ കൃത്യത നൽകുന്നതായുള്ള പുതിയ പഠനം. കാലിഫോർണിയ സർവകലാശാലയിലെ (UCLA) ഗവേഷകരാണ്‌ AI ഉപകരണം 84% കൃത്യതയോടെ പ്രോസ്റ്റേറ്റ് കാൻസറിനെ തിരിച്ചറിഞ്ഞതായി പഠനം നടത്തിയത്‌. ഡോക്ടർമാരിൽ ഇത്‌ 67% മാത്രമാണ്‌.

അവെൻഡ ഹെൽത്ത് നിർമിച്ച അൺഫോൾഡ് എഐ ആണ്‌, വിവിധ തരത്തിലുള്ള ക്ലിനിക്കൽ ഡാറ്റയെ അടിസ്ഥാനമാക്കി ക്യാൻസറിനുള്ള സാധ്യത കണ്ടെത്തുന്നത്‌. പഠനത്തിന്‍റെ ഭാഗമായി 50 രോഗികളിൽ ഏഴ് യൂറോളജിസ്റ്റുകളും മൂന്ന് റേഡിയോളജിസ്റ്റുകളുമാണ്‌ എഐ ഉപയോഗിച്ച്‌ രോഗനിർണയം നടത്തിയത്. ഇത്‌ കൃത്യമായിരുന്നുവെന്ന്‌ പഠനം പറയുന്നു.

പ്രോസ്റ്റേറ്റ് ക്യാൻസർ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് രോഗികളുമായുള്ള കൂടിയാലോചനകളിൽ താൻ അൺഫോൾഡ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഫ്ലോറിഡയിലെ ജാക്‌സൺവില്ലിലെ കസ്രേയൻ യൂറോളജിയിലെ യൂറോളജിസ്റ്റായ ഡോ. അലി കസ്രേയൻ പറഞ്ഞു. “അൺഫോൾഡ് AI-ൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ, ഒരു രോഗി ഫോക്കൽ തെറാപ്പിക്ക് അല്ലെങ്കിൽ റാഡിക്കൽ പ്രോസ്റ്റെക്ടമി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി പോലുള്ള കൂടുതൽ റാഡിക്കൽ തെറാപ്പിക്ക് അനുയോജ്യനാകുമോ എന്ന് ഞങ്ങളോട് പറയും. അവരുടെ കാൻസർ ചികിത്സ, അവരുടെ കാൻസർ പരിചരണം എന്നിവയും ഇത്‌ നൽകും.‐ അദ്ദേഹം വിശദീകരിച്ചു.

എഐ ഉപയോഗിച്ചുള്ള കാൻസർ ചികിത്സ കൂടുതൽ കൃത്യമായ രോഗനിർണ്ണയത്തിലേക്കും കൃത്യമായ ചികിത്സകളിലേക്കും അതുവഴി രോഗമുക്തി വേഗമാക്കുമെന്നും പഠനത്തിൽ പറഞ്ഞു.

Latest