Connect with us

Techno

എഐ മയം; ഗ്യാലക്സി സെഡ് ഫോൾഡ്‌ 6, ഫ്ലിപ് 6 വേറെ ലെവൽ

നോട്ട് അസിസ്റ്റ്, പിഡിഎഫ് ഓവർലേ ട്രാൻസ്ലേഷൻ, കമ്പോസർ, ഇമേജ് ഇന്റർപ്രെട്ടർ തുടങ്ങിയവയാണ് കമ്പനി എടുത്തുപറയുന്ന എഐ ഫീച്ചറുകൾ.

Published

|

Last Updated

നിർമിത ബുദ്ധി (എഐ)യുടെ പുതിയ സാധ്യതകളുമായി സാംസങ് പുതിയ സ്മാർട്ട് ഫോൺ ഗ്യാലക്സി സെഡ് ഫോൾഡ്‌ 6, ഫ്ലിപ് 6 എന്നീ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. നോട്ട് അസിസ്റ്റ്, പിഡിഎഫ് ഓവർലേ ട്രാൻസ്ലേഷൻ, കമ്പോസർ, ഇമേജ് ഇന്റർപ്രെട്ടർ തുടങ്ങിയവയാണ് കമ്പനി എടുത്തുപറയുന്ന എഐ ഫീച്ചറുകൾ.

ഒക്ടാകോർ സ്നാപ്ഡ്രാ​ഗൺ എട്ടാംതലമുറ പ്രോസസറിൽ ഈ ഫോൺ മികച്ച ​ഗെയിമിങ് അനുഭവം സമ്മാനിക്കുമെന്നും 3.4 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഫ്ലെക്സ് വിൻഡോ ഫോൺ തുറക്കാതെ എഐ സഹായത്തോടെ ഉപയോക്താവിന്റെ നിർദേശങ്ങൾ നടപ്പാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 50 എംപി, 12 എംപി പിൻ കാമറകൾ, 10 എംപി സെൽഫി കാമറ, 4000 എംഎഎച്ച് ബാറ്ററി, വയർലെ-സ് ചാർജിങ്, 256 ജിബി, 512 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.

നാലു നിറങ്ങളിൽ ലഭ്യമാകും. സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന്റെ വില ഇന്ത്യയില്‍ 1,64,999 രൂപ മുതലാണ് ആരംഭിക്കുക. 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന്റെ വിലയാണിത്. 512 ജിബിക്ക് 1,76,999 രൂപയും 1ടിബിക്ക് 2,00,999 രൂപയുമാകും.

അതേസമയം ഗ്യാലക്‌സി സെഡ് ഫ്ലിപ് 6 ഇന്ത്യയില്‍ 1,09,999 രൂപ മുതലാണ് ആരംഭിക്കുക. 256 ജിബിയുടെ മോഡലിന്റെ വിലയാണിത്. ജൂലൈ 10ന് ഇരു മോഡലുകളുടെയും പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. 24 മുതലാണ് വില്‍പന തുടങ്ങുക.

Latest