Connect with us

Uae

മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ ടി ബി കണ്ടെത്തുന്നതിന് എ ഐ സംവിധാനം

ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ എക്‌സ്-റേ ഇമേജുകളുടെ വിശകലനം നടത്താൻ സാധിക്കും.

Published

|

Last Updated

അബൂദബി|റെസിഡൻസി, വിസ, ഐഡന്റിറ്റി നടപടിക്രമങ്ങൾക്കായി മെഡിക്കൽ പരിശോധന നടത്തി കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) പരിഹാരങ്ങൾ നടപ്പിലാക്കാൻ എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് കോർപ്പറേഷൻ. എക്‌സ്-റേ ഇമേജിംഗിലൂടെ വേഗത്തിലും കാര്യക്ഷമമായും പൾമണറി ട്യൂബർകുലോസിസ് (ടി ബി) കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ എക്‌സ്-റേ ഇമേജുകളുടെ വിശകലനം നടത്താൻ സാധിക്കും. റേഡിയോളജിസ്റ്റുകൾക്ക് അന്തിമ മെഡിക്കൽ റിപ്പോർട്ടുകൾ അംഗീകരിക്കുന്നതിന് ആവശ്യമായ സമയം ഗണ്യമായി കുറക്കും.

2021-ൽ എ ഐ അധിഷ്ഠിത ക്ഷയരോഗ പരിശോധന ആരംഭിച്ചതിനുശേഷം, ടി ബി കണ്ടെത്തലിന്റെ കൃത്യതയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെട്ടു. 2024 ആകുമ്പോഴേക്കും കൃത്യത നിരക്ക് 80-ൽ നിന്ന് 98 ശതമാനമായി ഉയർന്നു. രോഗനിർണയ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സാങ്കേതികവിദ്യയെന്നും കണ്ടെത്തൽ കൃത്യത 98 ശതമാനമായി വർധിക്കുമെന്നും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് കോർപ്പറേഷനിലെ അലൈഡ് ഹെൽത്ത് സർവീസസ് സെക്ടറിന്റെ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ നഖ്ബി പറഞ്ഞു.

വിസ പ്രോസസ്സിംഗിന് റെസിഡൻസി വിസകൾക്കുള്ള മെഡിക്കൽ ഫിറ്റ്‌നസ് സ്‌ക്രീനിംഗ് നിർബന്ധിത ആവശ്യകതയായി തുടരുന്നു. പൾമണറി ട്യൂബർകുലോസിസ് പോലുള്ള പകർച്ചവ്യാധി ഇല്ല എന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റെസിഡൻസി വിസ നേടുന്നതിനോ പുതുക്കുന്നതിനോ ആവശ്യമാണ്.

 

 

 

Latest