Connect with us

National

ചാറ്റ് ജിപിടി ,ഡീപ്‌സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്; ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം

നേരത്തെ ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഡീപ്‌സീക്ക് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ചാറ്റ് ജിപിടി ,ഡീപ്‌സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി  ഉപയോഗിക്കരുതെന്ന് കേന്ദ്രം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളുടെ വിവരങ്ങള്‍ ചോരുമെന്നുള്ള ആശങ്കയെ തുടര്‍ന്നാണ് നിര്‍ദേശം.

എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് വഴി സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളുടെ വിവരങ്ങള്‍ ചോരുമെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ ഉപദേശക സംഘം ആശങ്ക പങ്കുവെച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നടപടി.

നേരത്തെ ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഡീപ്‌സീക്ക് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ചാറ്റ് ജിപിടി ,ഡീപ്‌സീക്ക് എന്നിവയുടെ മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ മറുപടി നല്‍കിയിട്ടില്ല.അതേസമയം ന്യായമായ ആവശ്യമാണിതെന്നും ഈ ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.

Latest