Uae
എ ഐ വീക്ക്: ഹിബ ഹസ്സൻ ആർട്ട് വിഭാഗത്തിൽ സെമി ഫൈനലിൽ
125 രാജ്യങ്ങളിൽ നിന്ന് 3,800 പേർ പങ്കെടുത്ത മത്സരത്തിന്റെ അവസാന റൗണ്ടിൽ 15 രാജ്യങ്ങളിൽ നിന്നുള്ള 24 പേർ നാല് കാറ്റഗറികളിലായാണ് മത്സരത്തിന് യോഗ്യത നേടിയത്.
ദുബൈ | ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബൈ ഫ്യൂച്ചർ ഫൈണ്ടേഷൻ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർത്വത്തിൽ ദുബൈ (ഡി സി എ ഐ) സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രോംപ്റ്റ് എൻജിനീയറിംഗ് ചാമ്പ്യൻഷിപ്പ് രണ്ടാം സീസണിൽ, ആർട്ട് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശിനി ഹിബ ഹസ്സൻ സെമി ഫൈനലിൽ.
ഇന്ത്യൻ ഫ്ലാഗിലാണ് മത്സരിച്ചത്. 125 രാജ്യങ്ങളിൽ നിന്ന് 3,800 പേർ പങ്കെടുത്ത മത്സരത്തിന്റെ അവസാന റൗണ്ടിൽ 15 രാജ്യങ്ങളിൽ നിന്നുള്ള 24 പേർ നാല് കാറ്റഗറികളിലായാണ് മത്സരത്തിന് യോഗ്യത നേടിയത്.
ദുബൈയിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഹസ്സൻ വാടാനപ്പള്ളിയുടേയും തൃശ്ശൂർ നാട്ടിക സ്വദേശിനിയും ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അധ്യപികയായ റശീദ ടീച്ചറുടേയും മകളാണ് ഹിബ ഹസ്സൻ.
എപ്രിൽ 23 നടന്ന ഫൈനൽ മത്സരങ്ങളിൽ നാല് കാറ്റഗറികളിലായി യു എ ഇ, ഫലസ്തീൻ, സിറിയ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ മത്സരാർഥികൾ വീതം വിജയിച്ചു.



