Techno
എഐ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും:സിഇഒ സാം ആള്‍ട്ട്മാന്‍
എഐയില്‍ പ്രവര്‍ത്തിക്കുന്ന പലരും അത് മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് നടിക്കുകയാണ്.

ന്യൂഡല്‍ഹി| എഐ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയായ ചാറ്റ്ജിപിടി പോലും കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ അപകടകരമാണെന്ന് മുന്‍പും സാം പറഞ്ഞിട്ടുണ്ട്. എഐ ചാറ്റ്ബോട്ടിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരാശിയിലെ എഐയുടെ സ്വാധീനം നല്ല രീതിയില്‍ മാത്രം ആയിരിക്കില്ലെന്ന് ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ സാം ആള്‍ട്ട്മാന്‍ പറഞ്ഞു. എഐയില്‍ പ്രവര്‍ത്തിക്കുന്ന പലരും അത് മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് നടിക്കുകയാണ്. എഐ അവര്‍ക്ക് ഒരു അനുബന്ധമായി പ്രവര്‍ത്തിക്കുമെന്നും, ജോലിയില്‍ ആരെയും നീക്കില്ലെന്നും പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്നും സാം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ‘തൊഴിലുകള്‍ തീര്‍ച്ചയായും ഇല്ലാതാകും’ സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ഇതുകൂടാതെ, ചാറ്റ്ജിപിടിയെക്കാള്‍ ശക്തമായ ഒന്ന് ഓപ്പണ്‍എഐയ്ക്ക് സൃഷ്ടിക്കാമായിരുന്നുവെന്നും എന്നാല്‍ പൊതുജനങ്ങള്‍ അത്തരമൊരു മുന്നേറ്റം സ്വീകരിക്കാന്‍ തക്കവണ്ണം മാറിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.