National
തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ-ബി ജെ പി സഖ്യം; തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് അമിത് ഷാ
വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷായും എടപ്പാടി പളനി സ്വാമിയും ഒന്നിച്ച് പങ്കെടുത്തു.

ചെന്നൈ | തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ-ബി ജെ പി സഖ്യം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വരുന്ന തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷായും എടപ്പാടി പളനി സ്വാമിയും ഒന്നിച്ച് പങ്കെടുത്തു. തമിഴ്‌നാട്ടിലെ ബി ജെ പി നേതാവ് കെ അണ്ണാമലൈ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്കെത്തുമെന്നാണ് സൂചന.
---- facebook comment plugin here -----