Kerala
എഐസിസി സെക്രട്ടറി പി വി മോഹനന് കാര്‍ അപകടത്തില്‍ പരുക്ക്; ഇന്ന് നടത്താനിരുന്ന കെപിസിസി സംയുക്ത വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു
കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം
കോട്ടയം | കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് കാര്‍ അപകടത്തില്‍ പരുക്കേറ്റു .പാലാ ചക്കാമ്പുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം. കാലിന് പരുക്കേറ്റ പി വി മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്താനിരുന്ന കെപിസിസി സംയുക്ത വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു.ല
കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു.
---- facebook comment plugin here -----