National
എ ഐ സി സി സമ്മേളനം 8, 9 ; ഡി സി സി പുനസ്സംഘടന ഗുജറാത്തില്‍ നിന്ന് തുടങ്ങും
20 വര്‍ഷത്തിനു ശേഷം ഡി സി സി പ്രസിഡന്റുമാരുടെ ദേശീയ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി | ഇത്തവണത്തെ എ ഐ സി സി സമ്മേളനം ഈ മാസം എട്ട്, ഒമ്പത് തിയ്യതികളില്‍ ഗുജറാത്തില്‍ നടക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
ന്യായപഥ്, സങ്കല്‍പ്പ്, സമര്‍പ്പണ്‍, സംഘര്‍ഷ് എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും സമ്മേളനം. 169 പേര്‍ വിശാല പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കും. രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ 1,700ലധികം പേര്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് ഡി സി സി പുനസ്സംഘടന ഗുജറാത്തില്‍ നിന്ന് ആരംഭിക്കും. എവിടെയൊക്കെ പുനസംഘടന വേണമോ അവിടെയെല്ലാം നടപ്പിലാക്കും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡി സി സി പ്രസിഡന്റുമാരുടെ യോഗത്തിന് ശേഷമാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്. 862 പ്രസിഡന്റുമാര്‍ മൂന്ന് ദിവസങ്ങളിലായി നടന്ന യോഗങ്ങളില്‍ പങ്കെടുത്തുവെന്നും 20 വര്‍ഷത്തിനുശേഷമാണു ഇത്തരം ഒരു യോഗം നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇത്തരം യോഗങ്ങള്‍ സ്ഥിരം ചേരാനാണ് തീരുമാനം. സ്ഥിരം ഡി സി സി പ്രസിഡന്റുമാരുമായും ആശയ വിനിമയം നടത്തും. മൂന്ന് ഘട്ടമായാണ് യോഗം പൂര്‍ത്തിയാക്കിയത്. ഡി സി സി അധ്യക്ഷന്മാരുമായി നിരന്തരം ബന്ധപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചു. കീഴ്ത്തട്ടില്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് നീക്കമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.