Connect with us

National

ഹിമാചല്‍ പ്രദേശില്‍ എ ഐ സി സി നിരീക്ഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൂറുമാറിയ എം എല്‍ എ മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എ ഐ സി സി നിരീക്ഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെക്കാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മുഖ്യമന്ത്രി സ്ഥാനത്ത് സുഖ് വിന്ദര്‍ സിംഗ് സുഖു തന്നെ തുടരും.

ഇതിനിടെ അയോഗ്യരായ എം എല്‍ എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്പീക്കര്‍ അയോഗ്യരക്കിയത് ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടു, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരെയാണ് സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയത്.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിനെതിരെയാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്. ഹൈക്കോടതി വിധി എം എല്‍ എ മാര്‍ക്ക് അനുകൂലമായാല്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലാകും. കൂറുമാറിയ എം എല്‍ എ മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.