Connect with us

Uae

എ ഐ എം കോൺഗ്രസ് ഏപ്രിൽ 7 മുതൽ അബൂദബിയിൽ; ലോകത്തിലെ ആദ്യ ഫ്ലൈഡ്രൈവ് വാഹനം പ്രദർശിപ്പിക്കും

180 രാജ്യങ്ങളില്‍ നിന്നുള്ള 25,000-ത്തിലധികം പേര്‍ ഈ വര്‍ഷത്തെ പതിപ്പില്‍ പങ്കെടുക്കും.

Published

|

Last Updated

അബൂദബി | എ ഐ എം കോണ്‍ഗ്രസിന്റെ 14-ാമത് പതിപ്പ് ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് വരെ അബൂദബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും.ഭാവി നഗരങ്ങളിലെ മൊബിലിറ്റി മേഖലയിലെ ഏറ്റവും പുതിയ ആഗോള കണ്ടുപിടുത്തങ്ങളെ കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കും.

നൂതന ഗതാഗതത്തിന്റെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും നയരൂപീകരണക്കാരെയും ഈ പരിപാടി ഒരുമിച്ച് കൊണ്ടുവരും.180 രാജ്യങ്ങളില്‍ നിന്നുള്ള 25,000-ത്തിലധികം പേര്‍ ഈ വര്‍ഷത്തെ പതിപ്പില്‍ പങ്കെടുക്കും. ലോകത്തിലെ ആദ്യത്തെ ഫ്‌ലൈ ഡ്രൈവ് വാഹനമായ പി എ എല്‍ – വി പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

മൊബിലിറ്റിയുടെ ഭാവിക്ക് പ്രായോഗിക കാഴ്ചപ്പാട് നല്‍കുന്ന ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് ലിബര്‍ട്ടി കമ്പനി വികസിപ്പിച്ച പി എ എല്‍ വി. ഗതാഗതക്കുരുക്ക്ഇ,ന്റര്‍സിറ്റി യാത്രാ കാലതാമസം തുടങ്ങിയ വെല്ലുവിളികള്‍ക്ക് പരിവര്‍ത്തന പരിഹാരം വാഗ്ദാനം ചെയ്യുന്നു. യാത്രാ സമയം കുറക്കുകയും ലോകമെമ്പാടുമുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമാണിത്.2020-ല്‍, യൂറോപ്യന്‍ റോഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യത്തെ ഫ്‌ലൈഡ്രൈവ് വാഹനമായ പി എ എല്‍ – വി ലിബര്‍ട്ടി ഒരു ചരിത്ര നാഴികക്കല്ല് പിന്നിട്ടു.

Latest